Friday, June 12, 2009

ഖബറിലേക്ക്....

ആരാണ്.. എന്‍റെ-
ഉടുമുണ്ട് അഴിച്ചത് ?
ആരാണ്.. എന്‍റെ-
കണ്ണുകളില്‍ മണ്ണ്-
വാരി.. എറിഞ്ഞത് ?
ആരാണ്.. എന്നെ-.
ഇരിളില്‍ അടച്ചത് ?

എന്‍റെ ,
വിയര്‍പ്പുതുള്ളിയില്‍-
അന്നം ഭക്ഷിച്ചവര്‍..
ബീജ തുള്ളിയില്‍-
നിര്‍വൃതി അടഞ്ഞവര്‍..
ചോര തുള്ളിയില്‍-
മണ്ഡപം തിര്‍ത്തവര്‍..

എന്‍റെ, അസ്ഥികളെ-
വിലെക്കെടുത്തവര്‍
മസ്തിഷ്ക്കത്തെ ..
കാര്‍ന്നു തിന്നവര്‍
കൊല്ലുവാന്‍ കൈയില്‍
ആയുധം തന്നവര്‍..
തെറ്റുകള്‍ക്ക്-
കൂട്ടു നിന്നവര്‍..
ഓശാന പാടിയവര്‍..

എല്ലാവരോടും ചോദിച്ചു-
ആരും പ്രതികരിച്ചില്ല ..
എല്ലാരും..തിരക്കിലാണ്;
എനിക്കുപകരം-
മറ്റൊരാളേ..തേടി.

ഒടുവില്‍ നിരാശയോടെ-
ഞാന്‍ മടങ്ങി..
ഖബറിലേക്ക്..

Monday, June 8, 2009

തെറ്റുകള്‍ ...

പുഴയില്‍ വെള്ളമില്ലത്തത്
പുഴയുടെ തെറ്റ് .
വനം നിശബ്ദമായത്
വനത്തിന്‍റെ...തെറ്റ് .

വയല്‍ പച്ചമറന്നത്
വയലിന്‍റെ...തെറ്റ് .
മഴ പെയ്യത്തത്
മഴയുടെ... തെറ്റ്

മദ്യവും,മയക്കുമരുന്നും,
നാട്ടില്‍ പെരുകിയത് ..
നാട്ടുകാരുടെ തെറ്റ്

സത്യത്തില്‍ ഞാനൊരു
നിരപരാധിയാണ് ...
എനിക്കി രക്തത്തില്‍ പങ്കില്ല..
ഞാന്‍ ...സത്യവാന്‍ ..

ഗാസയ്ക്കു വേണ്ടി .....

ചുറ്റിലുംതീമഴ തകര്‍ത്തുപെയ്യട്ടെ..
ചുടലപറമ്പു ചിരിച്ചുതുള്ളട്ടെ..
ചോരപുഴയില്‍ കുളിച്ചുല്ലസിക്കുവാന്‍
ചാരപറവ പറന്നിറങ്ങട്ടെ ..

കൂടിനായ്..കുട്ടിനായ്..കാത്തിരിക്കും
മാടപ്രാവിന്‍റെ കണ്ണു.. കരിച്ചുകൊള്ളട്ടെ..
കൂടപിറപ്പിന്‍ അടിവയര്‍ ജാരഗര്‍ഭം -
ചുമന്നു നടന്നുകൊള്ളട്ടെ..

മുലകുടിമാറാത്ത പിഞ്ചുകുഞ്ഞിന്‍ കരള്‍-
കഴുകന്‍മാര്‍കൊത്തി വലിച്ചുകൊള്ളട്ടെ ..
പേറ്റുനോവ്‌ എന്തെന്നറിയാത്ത പെണ്ണുങ്ങള്‍
അയലത്തുനിന്നതു കണ്ടുകൊള്ളട്ടെ..

ജീവനായ് കേഴുന്നമാറിലും.. കരങ്ങള്‍
പാമ്പുകളായി.. ഇഴഞ്ഞുകൊള്ളട്ടെ...
ജീവശവങ്ങള്‍ ആണെന്നുകരുതി -
തെരുവുനായെന്നു..വിളിച്ചുകൊള്ളട്ടെ..

എല്ലാം പറഞ്ഞു കഴിഞ്ഞില്ലതിന്‍ മുന്‍പേ ..
ഏതോ കാട്ടാളന്‍ അമ്പേയ്യ്‌തു വീഴ്ത്തി..
എല്ലാം.. പറഞ്ഞു കഴിഞ്ഞില്ലതിന്‍ മുന്‍പേ ..
ഏതോ... കാട്ടാളന്‍ അമ്പേയ്യ്‌തു വീഴ്ത്തി..

ചോരയില്‍ മുങ്ങികുളിച്ചും,
വേദന കൊണ്ടുപിടഞ്ഞും ..
ഗദ്ഗദത്തോട് ..അമ്മചൊല്ലി..
എല്ലാം...സഹിക്കുക ..എല്ലാം ...ക്ഷമിക്കുക ..
അമ്മയ്ക്കു..വേണ്ടി ..നിന്‍ നന്മയ്ക്കു.. വേണ്ടി ..
നല്ലൊരു.. നാളേക്ക്.. വേ..ണ്ടി.

മുത്തശ്ശി...,

ശരണാലയത്തിന്‍റെ കോണില്‍ ..
ചിതല്‍തിന്ന കൊണിപടിയില്‍ ..
നരവീണമുടിയും,വരവീണഉടലുമായ്..
മകനെയും കാത്തിരിക്കുന്നെന്‍റെ മുത്തശ്ശി-
തന്നൊരാ..കത്തില്‍ മിഴകളോടിച്ചെന്‍-
മിഴികള്‍- അറിയാതെ നനഞ്ഞുപോയ് ..

എന്തുമൊഴിയണം..ഇന്നുഞാന്‍..
സത്യമോതാന്‍ പഠിപിച്ച ഗുരുവിനോട്..?

എന്തുമൊഴിയണം..ഇന്നുഞാന്‍..
മഴാമുകില്‍കാക്കും വേഴാമ്പലിനെപോല്‍..
മഴനിഴല്‍ കൊതിക്കും ശലഭത്തെപോല്‍..
മകനായ് കൊതിക്കും അമ്മയോട്..

തിരികെവരും മകന്‍ എന്നുചൊല്ലി-
തിരികെ നടക്കുമ്പോള്‍...മനസ്സില്‍ പറഞ്ഞുഞാന്‍..

കണ്ണുകാണാത്ത അമ്മയ്ക്കും ..
ഇഗ്ലീഷില്‍ കത്തെഴുതുന്ന മകനേ..മറക്കേണ്ടാ...
കാലം കറങ്ങി വരുമെന്ന സത്യം.

പ്രാക്ടിക്കല്‍ ലവ്..............

പ്രണയം........
മേഘസന്ദേശമായ്.............
താളിയോലക്കുറിപ്പായ്.....................
ലവ് ലെറ്ററായ്...........
ഷോര്‍ട്ട് സ്ന്ദേശ സര്‍വീസായ്...................
ഇ മേയിലായ് ..................
ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ............
സംക്രമിക്കുന്ന ദിവ്യനുരാഗം .........
"ലൈക്‌ എ വൈറസ് "..........
ശകുന്തളക്ക് ഡേറ്റിങ്ങിന്റെ ഓര്‍മക്ക്
ഡയമെന്ഡ്റിങ്ങ് സമ്മാനിച്ച അരചന്‍ ..........
ചെയ്‌തത് "ചരിത്രപരമായ വിഡ്ഢിത്തം "

മജ്നുവിനെ പ്രേമിച്ച ലൈല ...........
ഷീ ഈസ്‌ നോട്ട് പ്രാക്ടിക്കബിള്‍
ബര്‍ത്ത് ഡേ ഗിഫ്ടായി ബി എം ഡബ്ലിയു
സമ്മാനിക്കുന്ന ശബരിയെ മതിയായിരുന്നു അവള്‍ക്ക്..........
ഒന്നിച്ച് ഒരു ചിയേഴ്സ് പറയാതെ ..........
പബ്ബില്‍ ഒന്ന് ആടിപ്പാടാതെ.....
എന്ത് പ്രണയം ..........?
ഷെയിം ലൈലാ .............

മുംതാസിനു വേണ്ടി ഷാജഹാന്‍ ........
താജ്മഹള്‍ കെട്ടിയത്രേ...............
വെരി ചീപ്..............
ഒരു മുംതാസ് പോയാല്‍
ആയിരം മുംതാസുമാര്‍ വരും.
'ബ്രെയിന്‍ലെസ്സ് ഇന്‍വെസ്റ്റ്മെന്റ്സ് "
അവളുടെ മെമ്മറിക്കായ്
ഡബ്ലിയു ഡബ്ലിയു ഡബ്ലിയു.മുംതാസ് .കോം
ഓപ്പണ്‍ ചെയ്തിട്ട് ബാലന്‍സ് കാശിനു
നാല്‍പതു ലക്ഷത്തിന്റെ ഒരു ഫ്ലാറ്റ് വാങ്ങാമായിരുന്നു ഷാജഹാന് .............
സ്നേഹിച്ച പെണ്ണിനായ് പൊരുതിമരിച്ച പാവം പുരോഹിതന്‍
എന്തറിയുന്നു ...........
ശ്രീരാമ സേനയും താലിബാനും
തന്റെ ശവക്കല്ലറ മാന്തുന്നത് തടയാനാകാതെ ..............
പ്രണയത്തെ വിറ്റുകാശക്കാനും നമുക്കുവേണം ഒരു
ഈസ്റ്റ് കൊസ്റ്റിയന്‍ തിയറി ..........
അമേരിക്കന്‍ പ്രസിടന്റിനു
ഓഫീസില്‍ വെച്ച് തോന്നുന്ന പ്രണയം .........
നമ്മുടെ മന്ത്രിക്കു ആകാശത്ത് വച്ച് തോന്നിക്കൂടത്രേ .........
പോലീസ് ഭാഷയില്‍ പറഞ്ഞാല്‍ .........
"ആരാടാ........... റാസ്ക്കല്‍ .......... പ്രേമത്തിനു
കണ്ണില്ലന്നു പറഞ്ഞത് .........

പ്രേമത്തിനു കണ്ണുണ്ട് സാര്‍ ........
കോണ്ടാക്റ്റ് ലെന്‍സ് ഇട്ട ...........
"ബ്യൂടിഫുള്‍ ..............ഐസ് '

ഞെട്ടെന്ടാ...........ബ്രദര്‍ ...........
ഇതാകുന്നു പുതുയുഗത്തിന്ടെ...........
പ്രാക്ടിക്കല്‍ ലവ് .....................

"ഇത് ഒരു തുടക്കം മാത്രം "

സ്വാതി യുവവേദിക്കു ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നും സ്പോര്‍ട്സ് കിറ്റ് കിട്ടി..........!!!!!!!!!!!
ഒരു ഫുട്ബോള്‍ ,ഒരു വോളിബാള്‍ ,ആറ് ഷട്ടില്‍ ബാറ്റുകള്‍ അതിന്റെ നെറ്റ് തുടങ്ങിയവ.........
ഞങ്ങള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി ........
ഒരു പ്രശ്നം മാത്രം ബാക്കി ................. എവിടെ കളിക്കും ...?
ക്രിക്കറ്റ് കളിച്ചു പത്തിശ്ശേരി അമ്പലത്തിലെ വഞ്ചിക്ക് കേടുപാട് ഉണ്ടാക്കിയത്‌കൊണ്ട് രവീന്ദ്രന്‍ കൊച്ചാട്ടന്‍
അമ്പലം ഗ്രൗണ്ടില്‍ കളിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ്..............
പീതാംബരന്‍ കോചാട്ടനെക്കൊണ്ട് റെക്കമെന്റ് ചെയ്തുനോക്കി ....... രക്ഷയില്ല .........!!!
അവസാനം ജമീലാക്കയ്യുടെ വസ്തുവിനോടു ചേര്‍ന്നുള്ള കനാലിന്റെ മുകള്വശത്ത് കോര്‍ട്ട് ഉണ്ടാക്കുവാന്‍
ഞങ്ങള്‍ തീരുമാനിച്ചു .......... ക്ലബ്ബിന്റെ എല്ലാ മെമ്പര്‍മാരെയും വിവരം അറിയിച്ചു ......
എല്ലാവരും വന്നു ....... ഷൌക്കത്,പൂടഷാജി,ബദര്മാമ,താമരക്കണ്ണന്‍,കിളി,പോറ്റി,ബാബു,ശങ്കരന്‍,നിസാം,ബിജുമോന്‍,ഷിജു,
പാത്തബിജു,(മരിച്ചുപോയി ..........പ്രാര്‍ത്ഥിക്കുന്നു)മാലി,പെന്‍ഷന്‍ ,പുക്ക,മാമ്മൂട്ടിലെ സിദ്ധീഖ് ,ഷിബുമോന്‍
സെമീര്‍,ലോലന്‍ തുടങ്ങി ഏതാണ്ട് അറുപതില്‍പരം ക്ലബ് മെമ്പര്‍മാര്‍ കൂന്താലി,കോടാലി,തൂമ്പ ,വെട്ടോത്തി
(വെട്ടുകത്തി),കമ്പിപ്പാര,തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഒരു കുന്നു ഇടിച്ചുനിരത്തി........
ബടരുമാമയും,പൂടഷാജിയും,ശങ്കരനും പോയി രണ്ടു എലവിന്റെ കമ്പ് മുറിച്ചുകൊണ്ടുവന്നു.......
വോളിബാള്‍ കോര്‍ട്ടിന്റെ ഇരു വശത്തുമായി കുഴിച്ചിട്ടു............
എന്നിട്ട് നെറ്റ് കെട്ടി കളി തുടങ്ങി ............... ഒരു ടീമില്‍ മുപ്പതുപേര്‍ .....!!!! പിന്നെയായിരുന്നു ശരിക്കുമുള്ള
സംഭവം..........
ഞങ്ങള്‍ ഈ സ്ഥലത്ത് കളിക്കുന്നതില്‍ പലര്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നു ..................
അത് പ്രധാനമായും ജമീല അക്കയ്ക്കും അവരുടെ അമ്മാവിയപ്പന്‍ വണ്ടിക്കമീത് മാമായ്ക്കും ആയിരുന്നു
അവര്‍ ഈ സ്ഥലത്ത് കപ്പയും വാഴയും നടുവാന്‍ തീരുമാനിച്ചിരുന്ന വിവരം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല .......
കാട് പിടിച്ചും ,കുണ്ടും കുഴിയുമായികിടന്നിരുന്ന ഈ സ്ഥലം നിരപ്പാക്കിയെടുത്തത് ഒരു തരത്തില്‍ അവര്‍ക്ക്
അനുഗ്രഹമായി..... എങ്ങനെയെങ്കിലും ഞങ്ങളെ ഒഴിവാക്കിയിട്ട് അവിടെ കപ്പയും വാഴയും നടാന്‍ അവരുടെ ഹൃദയം തുടിച്ചു ...............അതിനായി ഞങ്ങള്‍ക്ക്കെതിരെ തെറി വിളിക്കാന്‍ അവര്‍ ആളെ ഏര്‍പ്പാടാക്കി ......
അവര്‍ രാവിലെ മുതല്‍ അങ്ങേയറ്റം ആത്മാര്‍ഥതയോടെ അത് ചെയ്തു കൊണ്ടിരുന്നു...............
നല്ല സ്റ്റൈലന്‍ തെറികള്‍ ...........ആഹഹാ....
അതും കേട്ടുകൊണ്ടാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്
ഈ മഹാസംഭവം കാണുവാനായി ................ദൂര ദേശങ്ങളായ തെരുവില്മുക്ക്,എമ്ബിമുക്ക്,പോക്രിമുക്ക്,എന്നിവടങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിയിരുന്നു............
ഈ മഹാസംഭവത്തിനു നേത്രുത്വം കൊടുക്കുവാന്‍ തിരക്കേറിയ പരിപാടികള്‍ പോലും മാറ്റിവെച്ച് ക്ലബ്ബിന്റെ
ആദരണീയനായ പ്രസിഡന്റും ലോകത്തിലെ മികച്ച ഹിസ്റ്ററി അദ്ധ്യാപകരില്‍ ഒരാളുമായ
ശ്രീ .എസ് .ഷാജഹാന്‍ എത്തിച്ചേര്‍ന്നിരുന്നു അങ്ങനെ കളിതുടങ്ങി
മുപ്പതും മുപ്പതും അറുപതു പേര്‍ രണ്ടു ടീമുകളിലായി....................
ചുറ്റും കൂടിനിന്നവര്‍ ആര്‍ത്തുവിളിച്ചു .......
വെളിയില്‍ പോകുന്ന പന്ത് പിടിച്ചെടുത്ത്‌ വെട്ടികീറുവാനായി ജമീല അക്കയും വീട്ടുകാരും കത്തിയും കൊണ്ട് ഇറങ്ങി .......... എന്തും സംഭവിക്കാം.........എന്തും...........
അങ്ങനെ കളി........ ശ്രീ .എസ് .ഷാജഹാന്‍ ബോള്‍ സര്‍വിസ് ചെയ്തു .....ഉല്‍ഘാടനം ചെയ്യുവാന്‍ പോവുകയാണ് ......എല്ലാവരും ആര്‍പ്പുവിളിക്കുന്നു ............അലകടലോളം ആവേശം .........ആ ആരവങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ എല്ലാമെല്ലാമായ ശാജിയണ്ണന്‍ സര്‍വിസ് ചെയ്തു,ബോള്‍ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി ....................പതുക്കെ താഴ്ന്നു ........കത്തിയുമായി നില്‍ക്കുന്ന ജമീലാ അക്കയുടെ അടുത്തേക്ക്..................... അക്ക ബോള്‍ പിടിച്ചെടുക്കാന്‍ നീങ്ങിയപ്പോള്‍.........ഒരു സര്‍ക്കസ് അഭ്യാസിയുടെ മേയ് വഴക്കത്തോടെ കബീര്‍ ഒരു വാഴക്കുഴിക്ക് മുകളിലൂടെ ചാടി പന്ത് കൈക്കലാക്ക്കി ...............ഞങ്ങള്‍ കബീറിനെ പൊക്കിയെടുത്തു................ആര്‍പ്പു വിളിച്ചു...........
പിന്നെയും കളിതുടര്‍ന്നു പന്ത് കോര്‍ട്ടിനു വെളിയില്‍ പോകാതെ ഞങ്ങള്‍ നോക്കി...........
എങ്കിലും ചിലപ്പോഴൊക്കെ കളി ഞങ്ങളുടെ കൈവിട്ടു ...............
ചീത്തവിളി കുറെ കേള്‍ക്കേണ്ടി വന്നെന്കിലും............സന്തോഷത്തോടെ ത്തന്നെ അന്നത്തെ കളി അവസാനിച്ചു ..............
കളികഴിഞ്ഞ് പിതംബാരന്‍ കൊച്ചട്ടന്റെ കടയില്‍ നാരങ്ങവെള്ളം കുടിക്കാന്‍ വന്ന ഞങ്ങളെ ആവേശത്തോടെ
കൊച്ചാട്ടന്‍ സ്വീകരിച്ചു ............
എല്ലാവരും ഉപ്പുസോടാനാരങ്ങവെള്ളം കുടിച്ചു.......പഴം തിന്നു.........
പാതബിജുവും,സെമീരും,ഷിജുവും,സിദ്ധീഖും,ലോലനും,പഴം തിന്നില്ല ...........
അതിനു പകരം അവര്‍ സിഗരട്ട് വലിച്ചു ആകാശത്തേക്ക് പുകവിട്ട്‌ കളി വിശകലനം ചെയ്തു..........
അവരുടെ ചിന്തകളില്‍ പോലും പുക നിറച്ചു സിസര്‍ ഫില്‍ടര്‍ എരിഞ്ഞുതീര്‍ന്നു ...........എങ്ങനെയുണ്ടായിരുന്നെടാ കളി............. കൊച്ചാട്ടന്‍ ചോദിച്ചു ............
അതൊക്കെ പറയാം കൊച്ചാട്ടന്‍ ഒരു ഫില്‍ടര്‍ എടുക്ക്-ഷിജു
ഡാ......രണ്ടു വീടുവെച്ചു അതിന്റെ ഷോകേസില്‍ വെക്കാനുള്ള തന്തക്കു വിളി കിട്ടിയിട്ടുണ്ടല്ലോ ഇതിന്റെയൊക്കെ ആവശ്യം നിനക്കൊക്കെ ഉണ്ടായിരുന്നൊ........... വീണ്ടും കൊച്ചാട്ടന്‍
കൊച്ചട്ടന് എന്തറിയാം ഗവര്‍മെണ്ട് അംഗീകരിച്ച സാധനമാ ഈ സ്പോര്‍ട്സ്
അത് തടയുന്നത് രാജ്യദ്രോഹമാ................അറിയാവോ....................
പെന്‍ഷന്‍ പറഞ്ഞു.
എന്തായാലും അവര് നിങ്ങളെ അടിക്കാന്‍ കൊല്ലകടവീന്നു ആളിനെ കൊണ്ടുവരുമെന്ന് ഊപ്പ പറയുന്നത് കേട്ടു..................
എന്നാ നാളെ ഞാന്‍ കളിയ്ക്കാന്‍ ഇല്ല എനിക്ക് ചാമ്പിയന്‍ഷിപ്പ് അടുത്ത ആഴ്ചയാ -ബദര്‍ മാമ (ഇദ്ധേഹം അപാര ധൈര്യശാലിയും,ദേശീയ ജൂഡോ താരവുമാണ്)
ആര് വന്നില്ലന്കിലും ഞാനും പോറ്റിയും താമരക്കന്നനുംകാണും ...കൊച്ചു ഷിബു പറഞ്ഞു .
മതി .......... മതി..............എല്ലാരും പോകിനെടാ ..........എനിക്ക് കടയടക്കണം,........
കൊച്ചാട്ടന്‍ ചൂടായി...........
ഞാന്‍ വീട്ടിലേക്കു പോയി സമയം ഒന്‍പതു..........ഉപ്പ ഇരുന്നു ചോറ് ഉണ്ണുന്നു ..........
ഡീ....നമ്മടെ മോന്‍ ദാണ്ടെ വന്നു ..........ചെലവിനുണ്ടാക്കാന്‍ പോയിട്ട് വന്നതാ ....നീ ചോറ് വെളമ്പി കൊട് നല്ല ക്ഷീണം കാണും...............
എത്ര പറഞ്ഞാലും തലേ കേരതില്ലഏതുസമയവും കളി....കളീ എന്നങ്ങു നടന്നാ മതി .....നായിന്റെ മോന്‍..
ഞാന്‍ മനസ്സില്‍ ചിരിച്ചു തന്തമാരയാല്‍ ഇങ്ങനെ വേണം ഉപ്പയെ നായെ എന്നും
എന്നെ സ്നേഹത്തോടെ മോനെ എന്നും വിളിക്കുന്നു.............ആഹഹ.....
ഉപ്പ എപ്പോഴും അങ്ങനെയാ ...........സ്വയം
പുകഴ്ത്തി കൊണ്ടേയിരിക്കും ........... എനിക്കതില്‍ അല്ഭുതമോന്നും തോന്നിയില്ല
ഒരു തരത്തില്‍ ചോറ് ഉണ്ടിട്ടു ഞാന്‍ ശാജിയണ്ണന്ടെ വീട്ടിലേക്കോടി...........
ഇന്നത്തെ സംഭവങ്ങള്‍ വിശദീകരിച്ചു............
പിറ്റേദിവസം ഞങ്ങള്‍ കളിയ്ക്കാന്‍ പന്തുമായി വന്നു...... കോര്‍ട്ട് കണ്ട ഞാന്‍ ഞെട്ടിപ്പോയി .............
മറ്റുള്ളവര്‍ കോര്‍ട്ട് ലേക്ക് കൊതിയോടെ നോക്കി..............
കോര്‍ട്ട് നിറയെ തീട്ടം.......,ട്യൂബ് ലൈറ്റ്‌....പോട്ടിചിട്ടിരിക്കുന്നു.............മുള്ളുകള്‍ വാരി വിതറിയിരിക്കുന്നു.......മീന്‍ വെട്ടിയ വേസ്റ്റും വെള്ളവും...വ്യാപകമായി ഒഴിച്ചിരിക്കുന്നു.........
ഇതൊക്കെ കണ്ടു കബീര്‍ സങ്കടത്തോടെ.........കോര്‍ട്ടില്‍ തളര്‍ന്നിരുന്നു................
അല്ഭുതമെന്നു പറയട്ടെ............. അവന്റെ മുണ്ടില്‍ നിറയെ തീട്ടമായി.................
അവന്‍ അത് കഴുകാനായി ജോണ്‍ മേശരിയുടെ വീട്ടിലേക്കോടി............
പിന്നെ ഞങ്ങള്‍ തിരക്കിയപ്പോള്‍.......... അയലത്തെ പത്തു പുള്ളാര്ക്ക് പഴാങ്കഞ്ഞിയും,ചക്ക വേവിച്ചതും
വയറുനിറയെ കൊടുത്തു ഇറക്കിവിട്ട ഉല്‍പ്പന്നങ്ങള്‍ ആണ് ഇതെന്ന് മനസ്സിലായി...
അങ്ങനെ അങ്ങ് തോറ്റു കൊടുക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല ഞങ്ങളുടെ ചോര തിളച്ചു ........
പതുക്കെ ഓരോരുത്തരായി കോര്‍ട്ടില്‍ ഇറങ്ങി എല്ലാം വൃത്തിയാക്കാന്‍ തുടങ്ങി.......
ഇതെല്ലാം മതിലിനു മുകളില്‍ കൂടി ചിലര്‍ കാണുന്നുണ്ടായിരുന്നു.......ആരാണവര്‍..........?
മറ്റാരുമായിരുന്നില്ല അവര്‍ .................
തലേന്ന് രാത്രി ഞങ്ങളുടെ സ്വപ്നങ്ങളിലാകെ വിസര്‍ജ്യം വാരി നിറച്ച ..........
തെണ്ടി പിള്ളേര്‍ ......... ഞങ്ങളുടെ ക്ലബ്ബിന്റെ ഓണപ്പരിപാടി വരട്ടെ.........
കാണിച്ചു കൊടുക്കുന്നോണ്ട് എല്ലാത്തിനെയും .........
കലാപരിപാടിക്ക് ചേരണം എന്ന് പറഞ്ഞു വരുമ്പോള്‍ ....ഓരോന്നിന്റെ കയ്യില്‍നിന്നും അഞ്ചു രൂപാ വീതം വാങ്ങിക്കണം.......... പെഴകള് ......
ഒരുവിധം കോര്‍ട്ട് വൃത്തിയാക്കി ..........കളിതുടങ്ങി ..........പുട്ടിനു പീര എന്നതുപോലെ ഇടയ്ക്കിടയ്ക്ക് ചീത്തവിളിയും ഉണ്ടായിരുന്നു ..........
പിറ്റേ ദിവസങ്ങളിലും ഇത് തന്നെ ആവര്‍ത്തിച്ചു...........
കമാ എന്ന് ഒരക്ഷരം പോലും ഉരിയാടാതെ ............... ഞങ്ങള്‍ കളിച്ചു...............
കളികഴിഞ്ഞ്...........പീതാംബരന്‍ കൊച്ചാട്ടന്റെ കടയില്‍ എല്ലാവരും പതിവുപോലെ ഒത്തുകൂടി...........
ഈ അനീതിക്കെതിരെ.............പ്രതികരിക്കണം എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.........
ഞാനും ,ബിജുമോനും,പൂടഷാജിയും,പെന്‍ഷനും, പ്രസംഗിച്ചു..........
അന്താക്ഷരി കളിച്ചു.......... ചായകുടിച്ചു...........
പിറ്റേന്ന് വെളുപ്പാന്‍ കാലത്ത് അതിഭീകരമായ തെറിവിളി കേട്ടാണ് ഞാനുണര്‍ന്നത് ..............
എന്റെ വീട്ടിനു മുന്‍പില്‍ വന്നു നിന്ന് ജമീല അക്ക തെറി വിളിക്കുന്നു............
എനിക്കൊന്നും മനസ്സിലായില്ല......................
വെളുപ്പിന് അഞ്ചു മണിയായിക്കാണും...........ഞാന്‍ കണ്ണ് തിരുമ്മി വീടിനു പുറത്തേക്കിറങ്ങി......
മുറ്റത്ത്‌ ജമീല അക്ക ..! എനിക്ക് ഒന്നും പറയാന്‍ അവസരം തരാതെ........മുട്ടന്‍ തെറിവിളി
എന്താണന്നു ഒന്നും എനിക്ക് മനസ്സിലായില്ല............. തെറി വിളിച്ചുകൊണ്ടു അക്ക തൊട്ടടുത്ത വീട്ടിലേക്കു പോയി.....
ശംജിത്തിന്റെ വീട്ടിലേക്കു........ഞാന്‍ അമ്മയോട് കാര്യം തിരക്കി.........അമ്മ എന്നെ അടിമുടി ഒന്ന് നോക്കി ...........
എന്താടാ നീയൊക്കെ അവരുടെ വീട്ടിനു മുന്‍പില്‍ കാണിച്ചു വെച്ചിരിക്കുന്നത്‌............. അവര് ചീത്ത വിളിക്കുന്നതില്‍ തെറ്റുണ്ടോ..... ഞാനയിരുന്നെന്കില്‍ ഇവന്മാരെയൊക്കെ കൊല്ലാക്കൊല ചെയ്തെനേം ............
എനിക്ക് ദേഷ്യം വന്നു ...............അമ്മാ കാര്യം തെളിച്ചു പറ ....
ഡാ അവര് മാംമൂട്ടിലെ സിധീഖിന്റെ വീട്ടില്‍ നിന്ന് തെറിവിളി തുടങ്ങിയതാ..........അതുകഴിഞ്ഞ്........
(ബാബു ,ശങ്കരന്‍,ഞാന്‍,പിന്നെ വടക്കോട്ട്‌ ശംജിത് ,മാലി,പെന്‍ഷന്‍,ഷൌക്കത്ത്,പൂടശാജി,ബദര്‍ മാമ......
എല്ലാരുടെ വീട്ടിലും പോയി വരുമ്പോള്‍ വൈകിട്ട് നാല് മണിയാകും.......ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി....)
അവരുടെ വാതില്‍ പടിയില്‍ ആരോ തൂറി വെച്ചിരിക്കുന്നെന്ന്......... അത് മാത്രമാണോ......
അതിനു മുകളില്‍ ഒരു നോട്ടീസ് കുത്തി വെച്ചിട്ടുണ്ട് പോലും ................
നോട്ടീസോ......? - ഞാന്‍ ,
ആ ............... നോട്ടീസ് ..........അതില്‍ "ഇത് ഒരു തുടക്കം മാത്രം "എന്ന് എഴുതി വെച്ചിരിക്കുന്നു ............
ഇനി എന്തൊക്കെ നടക്കും ...........എന്റെ തമ്പുരാനെ...........എനിക്ക് വയ്യ .........
അമ്മ തലയില്‍ കയ് വെച്ചു.............
അമ്മ വിഷമിക്കാതെ..........ഞാനൊന്നു പോയി നോക്കീട്ട് വരാം..........
ഞാന്‍ തെക്കോട്ട്‌ നടന്നു..... അമ്പലത്തിന്റെ മുന്‍പില്‍ ബാബുവും ശങ്കരനും നില്‍ക്കുന്നു..... ഡാ നീ അങ്ങോട്ട്‌ പോകണ്ട........ അവന്മാര്‍ പറഞ്ഞു.
എന്തുവാടാ കാര്യം.....
ഡാ......അവരുടെ വീട്ടിനു മുന്‍പില്‍ ഒരു കൂന തീട്ടം .......!!! അവരുടെ ഡ്രൈവര്‍ വണ്ടീടെ താക്കോല്‍ വാങ്ങാന്‍ വന്നപ്പോഴാ ............ കണ്ടത്......... അതിനു മുകളില്‍ ഒരു പ്ലക്കാര്‍ഡ് കുത്തിയിട്ട് കുറച്ചു പൂക്കള്‍ വിതറിയിട്ടുണ്ട് ... അവര്‍ കേസ് കൊടുക്കാന്‍ പോകുവാ...... നമ്മുടെ സിധീഖിനെയാ അവര്‍ക്ക് സംശയം..............
ഞാനൊന്ന് ഞെട്ടി ..............എന്തിനായിരുന്നു അത്...............?
സിദ്ധീഖ്.....ഇങ്ങനെ ചെയ്യുമോ...... അവരുടെ വീട്ടിനു തൊട്ടു മുന്‍പില്‍ ഉള്ളവരോട്....... ഒരിക്കലുമില്ല...
എന്റെ മനസ്സില്‍.....സംശയങ്ങള്‍.........മാറിയും...........മറിഞ്ഞും വന്നു...
ഇനി ഞങ്ങളെ കുടുക്കുവാന്‍ വേറെ ആരെങ്കിലും ചെയ്തതാണോ......?
എന്തായാലും ഞാന്‍ ബാബുവിന്റെ സൈക്കളിന്റെ പിറകിലിരുന്നു സംഭവ സ്തലതേക്കു പോയി..
ഒരു ഉത്സവത്തിനുള്ള ആള്‍ക്കൂട്ടം അവിടെയുണ്ട് എല്ലാവരും തീട്ടം കാണാന്‍ വന്നവരാണ് ... ചിലര്‍ പല വശങ്ങളില്‍ നിന്ന് മാറിമാറി നോക്കുന്നു... ചിലര്‍ ഒന്ന് പോയി നോക്കിയിട്ട് മാറി നിന്ന് അഭിപ്രായം പറയുന്നു
അവയില്‍ ചിലത് താഴെ ചേര്‍ക്കുന്നു:
എന്നാലും എതവനാ ഇത് ചെയ്തത്.............ആരായാലും ഇത് പോലീസില്‍ അറിയിക്കണം ..........
ഓ ഇതൊക്കെ എങ്ങനെ പറയാനാ ...... വല്ല കത്തിക്കുത്തോ കൊലപാതകമോ ആയിരുന്നെന്കില്‍ പറയാമായിരുന്നു..... ഇത് എന്ത് ചെന്ന് പറയും "ഒരു കൂന തീട്ടവും ഒരു പ്ലക്കാര്‍ഡുംഎന്നോ....
ഈ തീട്ടം പരിശോധിച്ച് ആരാണ് തൂറിയതെന്നു കണ്ടു പിടിക്കുന്ന സംവിധാനം ആലപ്പുഴയില്‍ ഉണ്ട്.
ഇനി ഈ നാറുന്ന തീട്ടവും കൊണ്ട് ആരാടാ ആലപ്പുഴ വരെ ആര് പോകും....ഓക്കര് മാമയുടെ ന്യായമായ സംശയം..... രണ്ടു കുപ്പി പാലക്കടനും ,ഒരു ലക്സ്‌ സോപ്പും ,നൂറ്റന്പതു രൂപയും തന്നാല്‍ ഞാന്‍ പോകും ...
ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു..........
പെട്ടന്ന് ഒരു ചാറ്റല്‍ മഴ വന്നു,ആരെങ്കിലും പോയി ഒരു പ്ലാസ്റിക് കവര്‍ കൊണ്ടുവാ..........
പെട്ടന്ന് വേണം............... ആകെ ബഹളം ആരോ കവര്‍ കൊണ്ടുവന്നു ........
ഒരു തുള്ളി മഴവെള്ളം വീഴാതെ ഭദ്രമായി ആതീട്ടം പൊതിഞ്ഞു ...... സുഖം...സുന്ദരം...
ഞാന്‍ മഴ കൊള്ളാതെ വേഗം വീട്ടിലേക്കോടി...എനിക്കന്നു ചെങ്ങന്നൂരില്‍ ഒരു ജോലിയുണ്ടായിരുന്നു
ഞാന്‍ അങ്ങോട്ട്‌ പോയി.....
ഒരു ഉച്ച ,ഉച്ചര ,ഉചെമുക്കാലായിക്കാനും എനിക്കൊരു ഫോണ്‍ ............
ഞാന്‍ പെട്ടന്ന് തന്നെ വീട്ടിലെത്തണമെന്ന്............ വീട്ടില്‍ പോലീസ് വന്നെന്ന്‌ ..........
ഞാന്‍ പെട്ടന്ന് ചാരുംമൂട്ടിലേക്ക് ബസ് കയറി.........
അമ്പലത്തിനു മുന്‍പില്‍ ഇറങ്ങി.......അവിടെ ഒരു ആള്‍ക്കൂട്ടം.........എല്ലാവരുമുണ്ട്‌ ഒരു പത്തറുപതു പേരുണ്ട്.....എല്ലാവരും കുളിച്ചു പൌഡര്‍ ഇട്ടു സുന്ദരക്കുട്ടപ്പന്മാരായി............നില്‍ക്കുന്നു
പെണ്ണ് കാണാനല്ല ............പോലീസ് സ്റ്റേഷനില്‍ പോകാന്‍ ന്നില്‍ക്കുകയാണ്..
എല്ലാവരും............ഉണ്ട് അവിടെ ശങ്കരന്‍ കുളിച്ചു സാധാരണ ഇടാരുള്ളതുപോലെ മൂന്നു കുറി നെറ്റിയില്‍ ഇട്ടിട്ടുണ്ട്......ബാബു ഒരു ചീര്‍പ്പ് കൊണ്ട് മുടി ചീകി ഒതുക്കുന്നു ........ ഒരാള്‍ മാത്രമില്ല ആ കൂട്ടത്തില്‍ ...
സിദ്ധീഖ് .... ഞാന്‍ എല്ലാവരോടും തിരക്കി .... ആര്‍ക്കും അറിയില്ല ... കുറച്ചു കഴിഞ്ഞപ്പോള്‍ അതാ സിദ്ധീഖ് വരുന്നു മുഖം ആകെ ചൊറിഞ്ഞു നീര് വെച്ചിട്ടുണ്ട്.. മുഖത്താകെ ഒരു സംകട ഭാവം ... എന്താടാ.....ഞാന്‍ ചോദിച്ചു.... ഏതോ ഡാഷ്....മോന്മാര് അവിടെ തൂറി വെച്ചിട്ട് എനിക്കാണ് കിടക്കപൊറുതി ഇല്ലാത്തത് ...
ഇത് കണ്ടോ അവര് കൂടോത്രം ചെയ്തതാ ......... രാവിലെ മുതല്‍ ചൊറിയാന്‍ തുടങ്ങിയതാ ഒരു രക്ഷയുമില്ല.
സത്യമാണ്,അവന്റെ ദേഹം ആകെ വല്ലതായിട്ടുണ്ട്,ഒരു പക്ഷെ അത് അവന്‍ കുളിക്കത്തത് കൊണ്ടായിരിക്കും.. ഡാ അവര്‍ ആര്‍ ഡി ഓ യ്ക്ക് പരാതി കൊടുത്തു അയ്യാള്‍ നൂറനാട് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു കേസ് എടുത്തതാ ...നമ്മള്‍ ഇന്ന് ഇടികൊണ്ട്‌ തൂറും... ആ തീട്ടം നോക്കി അവന്മാര്‍ ആളെ കണ്ടുപിടിക്കും..നമ്മടെ കാര്യം കട്ടപ്പൊക .....പെന്‍ഷന്‍ ഇതും പറഞ്ഞ് കരഞ്ഞു...
പിന്നെ ആ പ്ലക്കര്‍ഡില്‍ എഴുതിയത് പോലെ എല്ലാവനെയും കൊണ്ട് എഴുതി നോക്കും.കയ്യക്ഷരം നോക്കി അവര് പൊക്കും.. മാലി പറഞ്ഞു അത് കേട്ട സിദ്ധീഖ് സന്തോഷം കൊണ്ട് തുള്ളിച്ചാടി..ഞാനും ശൌക്കത്തുംരക്ഷപെട്ടു ഞങ്ങള്‍ക്ക്ക് എഴുതാനും വായിക്കാനും അറിയത്തില്ലല്ലോ...........
താമരക്കണ്ണനും ,ഷേരീഫ്ഖാനും ഓടിക്കിതച്ചു വരുന്നു......
ഹോ....ആകെ നാറി അവന്മാര് ആപോലീസുകാര് സ്കൂളില്‍ വന്നു സാറന്മാരും പുള്ളാരും അറിഞ്ഞു എല്ലാവരും ഞങ്ങളെ തീട്ട കേസിലെ പ്രതികള്‍ എന്നാ വിളിക്കുന്നെ.
ആ എപ്പഴാ സ്റ്റേഷനില്‍ പോകുന്നത്......?
പ്രസിടന്റ്റ്‌ (എസ് .ഷാജഹാന്‍)വരാനായിട്ടു വെയിറ്റ് ചെയ്യുവാ........അങ്ങേര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ കൊണ്ട് പോലീസിനെ വിളിക്കാനെന്നും പറഞ്ഞാ പോയത് ....!!!
ഇതിനിടക്ക്‌ ഞാന്‍ ഒരു പോസ്റ്റര്‍ എഴുതി നോടീസ് ബോര്‍ഡില്‍ ഒട്ടിച്ചു.."സ്വാതിയുടെ പ്രവര്‍ത്തകര്‍ക്കെതിരെ
തീട്ടക്കേസ് കൊടുതവര്‍ക്ക്കെതിരെ പ്രതികരിക്കുക"എന്നായിരുന്നു പോസ്ടറില്‍.....
സമയം............നാലുമണി ,നാലരയ്ക്ക് ചെല്ലാനാണ് പോലീസുകാര്‍ പറഞ്ഞത് പ്രസിടെന്റിനെ കാണുന്നില്ല..!
എല്ലാവരും ചരുംമൂട്ടിലേക്ക് നടക്കാന്‍ തീരുമാനിച്ചു...വഴിയില്‍ വെച്ച് പ്രസിടെന്ടിനെ കണ്ടാല്‍ കൂടെ വരുമല്ലോ..ഞങ്ങള്‍ അറുപതു പേരും ഞങ്ങള്‍ക്ക് കൂട്ട് വന്നവരും ചേര്‍ന്ന് ഒരു ജാഥ പോലെ ചരുംമൂട്ടിലേക്ക് നടക്കുകയാണ്.പോകുന്ന വഴിക്കാണ് സംഭവ സ്ഥലം ഒരു ചെറിയ ആള്‍ക്കൂട്ടമുണ്ട് അവിടെ തീട്ടം കാണാന്‍ വന്നവരാണ് രാവിലെ മുതല്‍ ഇത് കാണാനായി അണമുറിയാത്ത ജനപ്രവാഹമാണ്.ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുന്നവര്‍,സ്കൂളില്‍ പോയതും സ്കൂള്‍ വിട്ടു വരുന്നതുമായ കുട്ടികള്‍,ബസ് യാത്രക്കാര്‍,മറ്റു വഴിപോക്കര്‍,തുടങ്ങി ആയിരങ്ങള്‍...... വന്നു കണ്ടു അഭിവാദ്യം അര്‍പ്പിച്ച "തീട്ടം" അതാകിടക്കുന്നു...!!! എവറസ്റ്റ് കൊടുമുടിയുടെ മണ്ടക്ക് നില്‍ക്കുന്ന ഹിലാരിയെ പോലെ "ഇത് ഒരു തുടക്കം മാത്രം" എന്ന് സുവര്‍ണ്ണ ലിപികളില്‍ എഴുതിയ പ്ലക്കാര്ഡ്.....തലയുയര്‍ത്തി..നില്‍ക്കുന്നു..............!!!
പോലീസുകാര്‍ തൊണ്ടി പരിശോധിച്ച് മഹസ്സര്‍ എഴുതാന്‍ വരും എന്ന പ്രതീക്ഷയോടെയാണ് ആ തീട്ടം അവര്‍ ഇത്രയും നേരം പൊതു ദര്‍ശനത്തിനു വെച്ചിരിക്കുന്നത്‌... ഈച്ച അടിക്കുവാന്‍ പ്രത്യേകം ആളിനെയും നിര്‍ത്തിയിട്ടുണ്ട്....അതുവഴി പോകുന്ന ബസ്സുകള്‍ സ്ലോ ചെയ്തു എല്ലാ യാത്രക്കാര്‍ക്കും കാണുവാനുള്ള സംവിധാനം ഡ്രൈവര്‍മാര്‍ ഒരുക്കുന്നുണ്ട്‌......ഞങ്ങള്‍ മുന്നോട്ട് നടന്നു ഒരു ലക്‌ഷ്യം മാത്രം...പോലീസ് സ്റ്റേഷന്‍...അതാ ശാജിയണ്ണന്‍ വരുന്ന്നു വലിയ സന്തോഷത്തിലാണ്...ഡാ എല്ലാം സെറ്റില്‍ ചെയ്തു...
എസ് .ഐ യെ വിളിച്ചു പറഞ്ഞിട്ടുണ്ട്...നിങ്ങള്‍ക്ക് കുഴപ്പം ഒന്നും ഉണ്ടാകത്തില്ല ..
നടന്നു നടന്ന് ചാരുംമൂട്ടിലെത്തി എല്ലാവരും ഞങ്ങളെ നോക്കി ഒരു വല്ലാത്ത ചിരി ചിരിക്കുന്നു..
തീട്ടക്കേസിലെ പ്രതികള്‍ എന്ന് വിളിച്ചു കളിയാക്കുന്നു.ഒരു വിധം നടന്ന് ബസ്സില്‍ കയറി.കാലിയായിക്കിടന്ന
ബസ് പെട്ടന്ന് നിറഞ്ഞു."അറുപതു നൂറനാട്" ...പോക്കറ്റില്‍ നിന്ന് പൈസ എടുത്ത്‌ കൊണ്ട് മാലി കണ്ടക്ടരോട് പറഞ്ഞു....ഞങ്ങള്‍ അറുപതു പേര്‍ ഉണ്ടായിരുന്നത് കൊണ്ട് സ്റ്റേഷന്മുന്നില്‍ തന്നെ ബസ് നിര്‍ത്തി........
അവിടെയും വലിയ ആള്‍ കൂട്ടം......... ഞങ്ങളുടെ ചങ്കിടിപ്പിന് വേഗം കൂടി........
ഇനി ചരിത്രത്തില്‍ ഇടം നേടിയ മഹാ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രക്കാരോ ടി വി ക്കാരോ മറ്റോ വന്നതാണോ...?ഒരു പാണ്ടി ലോറി കിടക്കുന്നു..........അതിനെ ചുറ്റിയാണ്‌ ആള്‍ക്കൂട്ടം ...... അകത്തു കയറി ആരോടോ ചോദിച്ചപ്പോള്‍ ഉത്തരം കിട്ടി .....ആശ്വാസമായി സ്പിരിറ്റ് പിടിച്ചതാണ് ....ഡ്രൈവര്‍ അകത്തുണ്ട്..... ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു.... ഞങ്ങള്‍ അകത്തേക്ക് കയറി...എസ് .ഐ .അകത്തു ചോദ്യം ചെയ്യുകയാണ് ഡ്രൈവര്‍ നെ ആണന്നു തോന്നുന്നു.........ഇടിയുടെ ശബ്ദവും.നിലവിളിയും പച്ച തെറിയും കേള്‍ക്കാം.. ചങ്ക് ഇടിക്കുകയാണ്..........പട പടാന്ന്..........അടുത്ത ഊഴം ഞങ്ങളാണ്...കൂമ്പിനു ഇടികൊണ്ട്‌ ഇന്ന് തൂറും...ഒറപ്പാ....കബീര്‍ ഒരു ആത്മഗതം പറഞ്ഞു...എല്ലാരും നിക്കര്‍ ഇട്ടിട്ടുണ്ടല്ലോ.........പാത്ത ബിജു ചോദിച്ചു.,എന്തിനാടാ........... പെന്‍ഷന് സംശയം... ഡാ അവന്മാര് മുണ്ട് ഉരിയിച്ചു നിര്‍ത്തും.,അപ്പോള്‍ നിക്കര്‍ ഇല്ലന്കില്‍ നാണക്കേടാ.... കീറിയ നിക്കര്‍ ഇട്ടാല്‍ പ്രശ്നം വല്ലതുമുണ്ടോ... സിദ്ധീഖ്.. എനിക്ക് ആരെങ്കിലും ഒരു നിക്കര്‍ തരുമോടാ -താമരക്കണ്ണന്‍ അപ്പോഴേക്കും വാദികള്‍ എത്തിച്ചേര്‍ന്നു. അക്ക ഞങ്ങളെ സൂക്ഷിച്ചു ഒന്ന് നോക്കി,ഇന്നത്തെടം കൊണ്ട് നിന്റെയൊക്കെ അഹങ്കാരം തീരുമടാ... എന്ന ഭാവം.. ഞങ്ങള്‍ പാവങ്ങളെപ്പോലെ താഴേക്കു നോക്കി നിന്നു..ഇന്നലെ വരെ നേര്‍ക്ക്‌ നേരെ നിന്നു വെല്ലുവിളിച്ചവര്‍..ഇന്ന് പൂച്ചയെപ്പോലെ നില്‍ക്കുന്നു... പോലീസിന്റെ ഒരു ശക്ത്തിയേ.....അപാരം.. ഞാന്‍ മനസ്സില്‍ പറഞ്ഞു..
എല്ലാവരെയും അകത്ത് വിളിക്കുന്നു -ഒരു പോലീസുകാരന്‍ വന്നു പറഞ്ഞു. ഞങ്ങള്‍ ഓരോരുത്തരായി വലതുകാല്‍ വെച്ച് അകത്തേക്ക് കയറി.ശരീരം വിറക്കുന്നുണ്ടോ... അതെ ഉണ്ട് ചെറുതായി... അപ്പോള്‍ ഈ മഹാത്മാ ഗാന്ധിയും മറ്റും എത്രത്തോളം വിറച്ചു കാണണം..
എല്ലാവനും നെരന്നു...നിക്കിനടാ ഇങ്ങോട്ട്..... നിനക്കൊക്കെ നല്ലവണ്ണം തൂറാന്‍ അറിയാവോടാ.....
എസ് .ഐ നല്ല ചൂടിലാണ്.....................
(തുടരും)