Friday, June 12, 2009

ഖബറിലേക്ക്....

ആരാണ്.. എന്‍റെ-
ഉടുമുണ്ട് അഴിച്ചത് ?
ആരാണ്.. എന്‍റെ-
കണ്ണുകളില്‍ മണ്ണ്-
വാരി.. എറിഞ്ഞത് ?
ആരാണ്.. എന്നെ-.
ഇരിളില്‍ അടച്ചത് ?

എന്‍റെ ,
വിയര്‍പ്പുതുള്ളിയില്‍-
അന്നം ഭക്ഷിച്ചവര്‍..
ബീജ തുള്ളിയില്‍-
നിര്‍വൃതി അടഞ്ഞവര്‍..
ചോര തുള്ളിയില്‍-
മണ്ഡപം തിര്‍ത്തവര്‍..

എന്‍റെ, അസ്ഥികളെ-
വിലെക്കെടുത്തവര്‍
മസ്തിഷ്ക്കത്തെ ..
കാര്‍ന്നു തിന്നവര്‍
കൊല്ലുവാന്‍ കൈയില്‍
ആയുധം തന്നവര്‍..
തെറ്റുകള്‍ക്ക്-
കൂട്ടു നിന്നവര്‍..
ഓശാന പാടിയവര്‍..

എല്ലാവരോടും ചോദിച്ചു-
ആരും പ്രതികരിച്ചില്ല ..
എല്ലാരും..തിരക്കിലാണ്;
എനിക്കുപകരം-
മറ്റൊരാളേ..തേടി.

ഒടുവില്‍ നിരാശയോടെ-
ഞാന്‍ മടങ്ങി..
ഖബറിലേക്ക്..

3 comments:

  1. പൂക്കള്‍ ചൂടിക്കാന്‍ വന്നവര്‍ നിന്റെ ഗന്ധത്തില്‍ മുഖം തിരക്കാതെ പോവട്ടെ...!

    ആശംസകള്‍...!

    ReplyDelete
  2. മസ്തിഷ്ക്കത്തെ ..
    കാര്‍ന്നു തിന്നവര്‍...!
    Avaralle ippol ellam ...!

    Nalla varikal... Ashamsakal...!!!

    ReplyDelete
  3. വിയര്‍പ്പുതുള്ളിയില്‍-
    അന്നം ഭക്ഷിച്ചവര്‍...........
    nannayirikunnu..
    ashmsakalode....

    ReplyDelete