Wednesday, June 10, 2026

ഒട്ടുമിക്ക വാട്സ്ആപ്പ് സാഹിത്യ ഗ്രൂപ്പുകളിലും കണ്ടുവരുന്നത്

 

മിക്ക ഗ്രൂപ്പിലും മുന്നൂറിൽ അധികം അംഗങ്ങൾ ഉണ്ടാവും...

നേരം പരപ്പരെ രാവിലെ ആകുമ്പോൾ എൻറെ ചിന്താസരണിയും എൻറെ ചിന്തകളും ശുഭദിന ചിന്തകളും ഒക്കെയായി ഒരു കൂട്ടർ വരും...


തെരുവിടങ്ങളിൽ മാലിന്യം കൊണ്ട് തള്ളുന്നത് പോലെ മറ്റുള്ളവരെ സ്നേഹിക്കാനും വിശ്വസിക്കാനും പരസ്പരം നന്മ വളർത്താനും ലോകസമാധാനത്തിനും ഒക്കെ പ്രസംഗിച്ചുകൊണ്ട് അവരെഴുതിയ സുഭാഷിതങ്ങൾ ഗ്രൂപ്പിൽ ഇട്ടിട്ട് പോകും...


ഇതു വായിച്ച് കുറെ പേർ സ്റ്റിക്കർ ഇടും കമൻ്റുകൾ വാരിവിതറും അതിനൊന്നും ഇവർ മറുപടി കൊടുക്കാറേയില്ല അവർ ഇതൊക്കെ ഒളിച്ചു നിന്ന് ആസ്വദിക്കും... അവർക്ക് കിട്ടുന്ന ലൈക്കും കമൻ്റും കണ്ട് കേൾമയിർ കൊള്ളും...

ആത്മരതി അടയും...


അവരൊക്കെ എഴുതാനായി ജനിച്ച തമ്പ്രാക്കൾ...


മറ്റുള്ളവരൊക്കെ വായിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി മാത്രം ജനിച്ച അടിമകൾ...


(പട്ടേലരുടെ സെൻ്റിന് എന്തു മണമാണ് എന്ന മട്ടിൽ തൊമ്മി പറഞ്ഞു കൊണ്ടേയിരിക്കണം)


രാവിലത്തെ ഈ ജഗപൊഗ കഴിഞ്ഞാൽ കവിതകളുടെ ബഹളമായി...


രാവിലെ പത്രം വായിച്ച് കിട്ടുന്ന ദുരന്ത വാർത്തകൾ കവിതാരൂപത്തിൽ വരും...


ശുചിമുറിയിൽ പ്രസവിച്ച് വെൻ്റിലേറ്ററിലൂടെ മാതാവ് പുറത്തേക്ക് എറിഞ്ഞ കുട്ടിയുടെ കവിതകളുടെ പേമാരി കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ ഓൺലൈൻ ഗ്രൂപ്പുകളിൽ എമ്പാടും പെയ്തു നിറഞ്ഞത്...


അതിനുശേഷം മാതാവും രണ്ടാനച്ഛനും ചേർന്ന് കൊന്ന കുഞ്ഞിൻ്റെയും രണ്ടാം അച്ഛൻ രണ്ട് കൈയും തല്ലിയൊടിച്ച കുഞ്ഞിൻ്റെയും ഒക്കെ ദുരന്ത കവിതകൾ വന്നു...


ദുരന്ത കവികൾ ഉള്ള ഗ്രൂപ്പുകളിൽ എല്ലാം ഇത്തരം കവിതകൾ കൊണ്ട് ചെന്ന് മറക്കും...


എന്നിട്ട് ആദ്യത്തെ കൂട്ടർ ചെയ്തതുപോലെ തന്നെ ലൈക്കും കമൻ്റും കണ്ട് നിർവൃതി അടയും ലൈക്കിൻ്റെയും കമൻ്റിൻ്റെയും സ്‌ക്രീൻഷോട്ടുകൾ സ്റ്റാറ്റസുകൾ ആയി നിറയും...


ഇനിയാണ്...

എന്നെപ്പോലെയുള്ള കുറച്ചു മണ്ടന്മാർ കവിതകളെ വായിച്ച് വിശദീകരിച്ച് ചില തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തി ഒക്കെ കൊടുക്കും...

ഇഷ്ടപ്പെട്ട ചിലതൊക്കെ പോസ്റ്ററുകൾ ആക്കി ഡിസൈൻ ചെയ്തുകൊടുക്കും...

ചിലത് സുഹൃത്തുക്കളെ കൊണ്ട് ആലപിപ്പിച്ച് വീഡിയോ ആക്കി കൊടുക്കും


കാലാകാലങ്ങളായി മറ്റൊന്നും പ്രതീക്ഷിക്കാതെ ചെയ്തു വരുന്ന കാര്യമാണ് ഇതൊക്കെ... ഒരു കവിയെ വായിക്കുമ്പോൾ ഒരു കവിതയെ വിശദീകരിക്കുമ്പോൾ വലുതാകുന്നത് എൻറെ ബൗദ്ധിക മണ്ഡലമാണ് എൻറെ വാക്കുകൾ ഭാണ്ഡക്കെട്ടുകൾ വലുതാവുകയാണ്...


ഉദാഹരണത്തിന് ഞാൻ എഴുത്തച്ഛനെ വായിക്കുമ്പോൾ എഴുത്തച്ഛന് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ല...


എഴുത്തച്ഛനെ വായിക്കുന്നതോടെ എൻറെ ചിന്തയും എൻറെ പദസമ്പത്തും വർദ്ധിക്കുന്നത്...


നിങ്ങളും വായിച്ചാൽ നിങ്ങളും വളരും പ്രോത്സാഹിപ്പിച്ചാൽ നിങ്ങളും വളരും നിങ്ങളുടെ എഴുത്തും വളരും...


സ്വന്തം കവിതകൾ കൊണ്ടുവന്നു നാട്ടി അതിനു ചുവട്ടിൽ മാത്രം വെള്ളം ഒഴിച്ച് പൂ വരുന്നുണ്ടോ എന്ന് നോക്കി നിൽക്കുന്ന കുറെ കവികൾ...


മറ്റുള്ളവരെ വായിക്കാനും പ്രോത്സാഹിപ്പിക്കാനും ചേർത്തു പിടിക്കാനും കഴിയാതെ എന്ത് നന്മയെ കുറിച്ച് എഴുതിയാലും എന്താണ് ഫലം...


നിങ്ങൾ എഴുതുന്ന സാരോപദേശങ്ങളെ ഒട്ടും വില കുറച്ചു കാണുന്നതേയില്ല...


നിങ്ങൾ എഴുതുന്ന വാക്കുകൾക്കൊപ്പം നിങ്ങളുടെ പ്രവൃത്തിയും മറ്റുള്ളവരെ ചേർത്തുപിടിക്കുന്നതാവട്ടെ എന്നാണ് ആശിക്കുന്നത്...


സാഹിത്യം എന്നത് അക്ഷരങ്ങൾ കൊണ്ടുള്ള കെട്ടിപ്പിടിത്തം ആണ്...


നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ നിങ്ങളും മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ എല്ലാ ഗ്രൂപ്പുകളും എത്രമാത്രം സുന്ദരമായേനെ...


എല്ലാവരും എല്ലാവരെയും വായിക്കൂ...


എല്ലാവരും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക...


നിങ്ങളെ ഒരാൾ അഭിനന്ദിക്കുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന സന്തോഷം എന്തുകൊണ്ട് മറ്റൊരു കവിക്കും കൂടി പകർന്നു കൊടുത്തുകൂടാ...


മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ...


നന്ദി സ്നേഹം നമസ്കാരം

ഷാഫി മുഹമ്മദ് റാവുത്തർ

അക്ഷരങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം


അഷ്റഫ് കാളത്തോട് എഴുതുന്നു



ഷാഫി മുഹമ്മദ് റാവുത്തറുടെ കാവ്യവഴികൾ

"സമരസപ്പെടാനാവില്ല തെല്ലുമേ സമരമാവുമൊടുങ്ങുന്ന നാൾ വരെ..."

മലയാള കവിതയുടെ ചരിത്രം എപ്പോഴും ജനകീയ പോരാട്ടങ്ങളോടും സാമൂഹിക മാറ്റങ്ങളോടും ചേർന്നുനിന്ന ഒന്നാണ്. ആ പരമ്പരയിൽ, സ്വന്തം നാടിൻ്റെ സ്പന്ദനങ്ങളെ അക്ഷരങ്ങളാക്കി മാറ്റി സമകാലിക സാഹിത്യലോകത്ത് തനതായ ഒരിടം വെട്ടിത്തുറന്ന യുവകവിയാണ് ചാരുംമൂട് സ്വദേശിയായ ഷാഫി മുഹമ്മദ് റാവുത്തർ. കേവലം കാൽപ്പനികതയുടെ അതിരുകൾക്കപ്പുറം, ചുറ്റുമുള്ള മനുഷ്യരുടെയും വ്യത്യസ്‌തങ്ങളുടെയും അധികാരത്തോടുള്ള കലഹങ്ങളും സ്വന്തം വരികളിൽ ആയുധമാക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം.

ലിമ വേൾഡ് ലൈബ്രറിയുടെ (ലിമ വേൾഡ് ലൈബ്രറി) വിശാലമായ പ്ലാറ്റ്ഫോമിലൂടെ അദ്ദേഹത്തിൻ്റെ അക്ഷരവഴികൾ കൂടുതൽ വായനക്കാരിലേക്ക് എത്തുമ്പോൾ, അത് നാടിന് വലിയൊരു അഭിമാനമായി മാറുകയാണ്.

വാക്കുകളിലെ തീക്ഷ്ണതയും സാമൂഹിക ഇടപെടലുകളും

ഒരു എഴുത്തുകാരൻ തൻ്റെ കാലത്തോട് എങ്ങനെ സംവദിക്കുന്നു എന്നതിലാണ് അയാളുടെ പ്രസക്തി അടങ്ങിയിരിക്കുന്നത്. ഷാഫി മുഹമ്മദ് റാവുത്തർ എന്ന കവി ഒരു പരീക്ഷണശാലയിലും ഒളിച്ചിരിക്കുന്നവനല്ല; മറിച്ച് തെരുവിലെയും സാധാരണക്കാരുടെയും ശബ്ദമായി മാറാൻ ആഗ്രഹിക്കുന്നയാളാണ്. ഭരണകൂട ധാർഷ്ട്യങ്ങൾക്കെതിരെയും സമൂഹത്തിൽ വേരൂന്നി അസമത്വങ്ങൾക്കെതിരെയും നിരന്തരം ശബ്ദമുയർത്തുന്ന വിവിധ സാംസ്കാരിക-പ്രതിഷേധ കൂട്ടായ്മകളിൽ അദ്ദേഹം സജീവ സാന്നിധ്യമാണ്.

സോഷ്യൽ മീഡിയയെ കേവല വിനോദോപാധിയായല്ല, മറിച്ച് ശക്തമായ ആശയവിനിമയത്തിനുള്ള പ്രതിരോധ കോട്ടയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അത് വായനക്കാരുമായി അദ്ദേഹം പുലർത്തുന്ന ആത്മബന്ധവും ഇത് അടിവരയിടുന്നു.

ബഹുമുഖ പ്രതിഭ: കവിത മുതൽ കവർ ഡിസൈനിങ് വരെ

ഷാഫി മുഹമ്മദ് റാവുത്തറുടെ സർഗ്ഗാത്മകത കേവലം കവിതകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മലയാള പുസ്തക പ്രസാധന രംഗത്തും അദ്ദേഹം തൻ്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ കവിതകളായ 'ശൂന്യമായ കല്ലറ', 'അടിപൊളി' തുടങ്ങിയവ മനുഷ്യൻ്റെ നിലനിൽപ്പിൻ്റെയും അതിജീവനത്തിൻ്റെയും തീക്ഷ്ണമായ കഥകൾ പറയുന്നു. ജീവിതത്തിൻ്റെ നിരർത്ഥകതകളെയും അതേ സമയം തന്നെ പോരാടാനുള്ള മനുഷ്യൻ്റെ ആർജ്ജവത്തെയും ഈ കൃതികൾ വ്യക്തമാക്കുന്നു.

കവിതാരചനയ്ക്ക് പുറമെ, അക്ഷരങ്ങളെ ദൃശ്യരൂപത്തിലേക്ക് മാറ്റുന്ന 'കവർ ഡിസൈനിംഗിലും' അദ്ദേഹം അസാധാരണ മികവ് പുലർത്തുന്നു. മലയാളത്തിലെ പ്രമുഖ കൃതികൾക്ക് അർത്ഥവത്തായ മുഖചിത്രങ്ങൾ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. ഒപ്പം പുതിയ എഴുത്തുകാരെയും സാംസ്കാരിക കൂട്ടായ്മകളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസാധകനും സംഘാടകനുമായി അദ്ദേഹം സാഹിത്യരംഗത്ത് സജീവമായി നിലകൊള്ളുന്നു.

കാവ്യശൈലി: ലാളിത്യവും ദാർശനികതയും

ലളിതമായ പടവലികൾ കൊണ്ട് വായനക്കാരൻ്റെ മനസ്സിനെ പൊള്ളിക്കാനും ചിന്തിപ്പിക്കാനും ഷാഫിയുടെ വരികൾക്ക് പ്രത്യേക കഴിവുണ്ട്. നാടൻ ഭാഷാശൈലിയുടെ ചടുലതയും അതോടൊപ്പം തന്നെ ആഴത്തിലുള്ള ദാർശനിക ചിന്തകളും അദ്ദേഹത്തിൻ്റെ കവിതകളിൽ ഒരേസമയം സമ്മേളിക്കുന്നു.

മനുഷ്യത്വത്തിന് നേരെ ഉയരുന്ന ഏത് ഭീഷണിയെയും വാക്കുകൾ കൊണ്ട് നേരിടാൻ മടിക്കാത്തതു കൊണ്ടുതന്നെയാണ് അദ്ദേഹം "ദൈവം വിലക്കിയ ചെകുത്താൻ" എന്ന് വിശേഷിപ്പിക്കുന്നത്. നന്മയുടെ പക്ഷത്ത് ഉറച്ചുനിൽക്കാൻ, തിന്മയുടെ വ്യവസ്ഥിതികളോട് നിരന്തരം കലഹിക്കുന്ന ഒരു ആത്മാവിൻ്റെ പരസ്യപ്രഖ്യാപനമാണ്.

പ്രതീക്ഷകളുടെ പുതിയ തീരങ്ങൾ

സ്വന്തം നാടിൻ്റെ മണ്ണിൽ നിന്ന് ഉൾക്കൊണ്ട് രാജ്യാന്തര തലത്തിലുള്ള വായനക്കാരിലേക്ക് ലിമ വേൾഡ് ലൈബ്രറി പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ഷാഫി മുഹമ്മദ് റാവുത്തറുടെ അക്ഷരങ്ങൾ പടരുമ്പോൾ, അത് മലയാള കവിതയുടെ ഭാവിയെക്കുറിച്ചുള്ള വലിയ പ്രതീക്ഷയാണ്.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി, അവസാന ശ്വാസം വരെ കവിതയെ ഒരു സമരമാക്കി മാറ്റാൻ ഇറങ്ങിപ്പുറപ്പെട്ട ഈ യുവ പ്രതിഭയ്ക്ക് മലയാള സാഹിത്യലോകത്ത് ഇനിയും ഒട്ടനവധി ദൂരങ്ങൾ കീഴടക്കാൻ സാധിക്കുമെന്നതിൽ തർക്കമില്ല. നാടിൻ്റെ ഈ പ്രിയപ്പെട്ട എഴുത്തുകാരൻ്റെ വരുംവഴികൾ കൂടുതൽ പ്രകാശപൂർണ്ണമാകട്ടെ!


ഷാഫി മുഹമ്മദ് റാവുത്തർ കളരിയുടെ കനൽ തെളിച്ച് കതിരുകാലങ്ങളിലേക്ക്


 


                               ഇത് അസ്വാതന്ത്ര്യ

ത്തിലേക്കുള്ള ഒരു കനൽത്തിയല്ല ?

മുൾമുടികൾ കയറി നേരില്ലായ്മയു

ടെ നെറിവുകേടുകൾക്കെതിരെ

യുള്ള പോർവിളികൾ! സ്വാതന്ത്ര്യം

തിൻ്റെ പേര് പറയുമ്പോഴും അതിലെ ഉള്ളുരുക്കങ്ങളിൽ നിന്നും

മോചനത്തിലേക്ക് പറക്കാൻ കൊതിക്കുന്ന ശലഭങ്ങളോടൊപ്പം

ഒരാളുണ്ട്! ഷാഫി മുഹമ്മദ് റാവു -

ത്തവർ! അധസ്ഥിതരേയും, അവ ശരേയും, അശരണരേയും മറച്ചു 

 കെട്ടാൻ മതിലുകൾ തീർക്കുന്ന 

ഭരണകൂടങ്ങൾക്കെതിരെ മുഷ്ടി 

ചുരുട്ടി കാണിക്കാൻ കെൽപ്പുള്ള ഒരാൾ ! അദ്ദേഹമൊരു കവി!

അദ്ദേഹമൊരു വാഗ്മി, തികഞ്ഞ

സാമൂഹ്യ പ്രവർത്തകൻ, നല്ലൊരു

പ്രഭാഷകൻ !

               അനുഭവങ്ങളിൽ നിന്നാർ - 

ജ്ജിച്ചെടുത്ത കരുത്തിന് നേരെ

രാഷ്ട്രീയവൈതാളികന്മാരുടെ

വാൾമുനയോങ്ങിയപ്പോഴും നാവ്

തളർന്നില്ല!ഉയിർ തളർന്നില്ല! അവി

ടെ നേരിൻ്റെ നീരുറവയിലേക്കുളള

പ്രയാണം തുടരുകയായിരുന്നു !

അദ്ദേഹം ഇപ്പോഴും പാടുകയാണ്!

ഉള്ളുരുകിയ ഉറവയിൽ നിന്ന് ഊര -

യൂറി നിറയുന്ന കുറത്തിയെ പോ-

ലെ ! നമുക്ക് കവിതയെ ഒരു കളരി

യാക്കണം. അതിൽ നിന്ന് നല്ല കര

ളുറപ്പോടെ നല്ല കതിരുകൾ കൊയ്

എടുക്കണം. ഇവിടെ ഉമിത്തിയിൽ

വെന്ത് സ്പുടം ചെയ്തെടുത്ത ഒരു

കവിതയും കനലും ഒരു കടലുമുണ്ട്. 

              പ്രണയത്തിൻ്റെ ഊർവ്വരത

കളിൽ നിന്നും തുറന്ന വിപ്ലവത്തി

ലേക്കുള്ള ഒരു കളമെഴുത്ത് ! ഇവ-

ടെ ശ്രുതിഭംഗങ്ങളില്ല ! തെറ്റാത്ത

ഋതുക്കളുടെ സംഗമത്തോടൊപ്പം

എപ്പോഴും റാവുത്തറുണ്ട്. അത്

കാലം പകർത്തി വക്കുന്നിടത്തൊ

ക്കെ ഇദ്ദേഹത്തിൻ്റെ ഒരു കയ്യൊപ്പു

മുണ്ട്!* നിറങ്ങൾ നിൻ്റെ ആസ്വ

സ്ഥതകളെ പുതഞ്ഞേക്കും - അത്

നിന്നെ വല്ലാതെ ആനന്ദിപ്പിച്ചേക്കും.

അതിൽ ഒരു നിമിഷം. ഒരു സെക്ക

ൻ്റിൻ്റെ ഇടവേള !അപ്പോൾ നീയെ

എഴുതിയേക്കും - വ്യഥയ്ക്കും, ദുര-

ന്തങ്ങളുടേയും, ആശങ്കകളുടേയും

ഒരു കവിത! അമേരിക്കൻ ഫിലോ

സഫറായ ഡെയ്ൽ കാർണഗിയു

ടെ വാക്കുകളാണിത്!

             അത് ഷാഫി എന്ന എഴുത്തു

കാരൻ തിരിച്ചറിയുന്നുണ്ട്. കനൽ

മേഞ്ഞ് ദ്വര മൂത്ത കുടില ബുദ്ധി

കൾക്കുള്ള മറുപടിയാണ്

കനൽത്തെയ്യങ്ങളിൽ മുടി

യാടിയുറയുന്ന ഒരു കവി ! ഹൃദയം

പടങ്ങളിൽ വരച്ചിടാത്തതൊന്നും

കവിതയാകില്ലെന്നറിയുക! അത്

പലപ്പോഴും ഇരുട്ടിൽ തെളിയൂറ്റി

എടുത്ത് പരുവപ്പെടുത്തേണ്ടതു-

ണ്ട്. പാതി രാത്രിയും പാതി പകലും

കൊണ്ട് ചിന്തയെ നിർമ്മിക്കുമ്പോ

ഴും അത് ചിലപ്പോൾ ഭരണകൂടങ്ങ

ളെ പൊള്ളിക്കും! ഈ അധമൻമാ

ർക്കെതിരെയുള്ള ആവേശമാണ്

ശ്രീ ഷാഫി മുഹമ്മദ് റാവുത്തർ !

                 കളരിയുടെ കനൽ തെളി

ച്ച് ആശയവാദങ്ങൾക്കരികിൽ

പ്രതിക്ഷേധങ്ങൾക്കും ഇടമുണ്ടെ

ന്ന് വരികളിലൂടെ പറയുമ്പോൾ

അതിനെ ഒരു കാറ്റേറ്റെടുത്തു എൻ്റെ

തെരുവുകളിൽ വിതറുന്നുണ്ടാവു -

എന്നു പറഞ്ഞ ഒരു ബൊളീവിയൻ

കവിത ! അത്തരത്തിലുള്ള ഏഴു -

തിൻ്റെ ഒരു തുരുത്തുണ്ടുവിടെ?!

അവിടെ അഗ്നിമേഘങ്ങൾ വീണ്

തണുക്കുകയില്ല ? ആശയങ്ങളുടെ

ദൃശ്യരൂപങ്ങൾക്കെപ്പോഴും അഗ്നി

വിതച്ചിടാൻ പോന്ന ഒരു കാറ്റിൻ്റെ

ഭ്രമണമുണ്ടാവും! അതാണ് കവിത

യുടെ ഊറ്റം! ഇതിനിടയിൽ ആയിരുന്നു-

എത്ര കവിതകൾ ആലപിച്ചും 

അതിന് സുഹൃത്തുക്കളുടെ സഹ

യം തേടിയും ലിറിക്കൽ രൂപത്തിലാ

കി മലയാള സാഹിത്യത്തിന് സംഭാ

വന ചെയ്ത ഒരാൾ !

                 ചരിത്രം എവിടേയും സത്യ

ങ്ങളുടെ തേരോടിക്കാതെ പോയി

ടില്ല. പോസ്റ്റർ ഡിസൈനിംഗ് രംഗ -

ത്തും മികച്ച എഡിറ്റിംഗിലും അദ്ദേ

ഹം കാണിക്കുന്ന ആർജ്ജവം പല

എപ്പോഴും വിസ്മയങ്ങളുടേതാണ്!

ഇതിനിടയിൽ താളവും, ശ്രുതിയും, വൃത്തവും ചേർത്തു വച്ച് 250- ലേ

റെ കവിതകൾ ! ഇത് ഒരൊറ്റയാ -

ൻ്റെ കരുത്ത് !പനഞ്ചൂരൽ മടയിൽ

നിന്ന് ഇറങ്ങി വന്ന കുറത്തിയുടെ

മെഴുപ്പ് ! ഒരു സാഹിത്യ പ്രേമിയുടെ

ആഴ്ന്ന ചിന്തകളുടെ വിരുത് !പഞ്ച

മിയുടെ കൈ പിടിച്ച ശ്രീ അയ്യങ്കാ

ളിയേയും, സാമൂഹ്യ നവോഥാനത്തി

ൻ്റെ പരിഷ്കർത്താവായിരുന്ന ശ്രീ

നാരായണ ഗുരുവിനേയും, ഭൂമിയി -

ൽ സമാധാനമെന്നരുൾ ചെയ്തു

യേശു നാഥനേയും അദ്ദേഹം നവ-

നീതതയുടെ നിറവിൽ സമർപ്പിച്ചു

ട്ടുണ്ട്!

          ഒരു ഉദയം ! അതൊരിക്കലും

അസ്തമയങ്ങളുടെ കറുത്ത രാശി

പാതകളെ തേടുകയില്ല ! കഴിവുള്ള

ഒരു ജീവകാരുണ്യ പ്രവർത്തകൻ,

സംഘടിത സമഭാവനകൾ കൊണ്ട്

മാനവനീതിയെ ജാതിയിൽ നിന്നും

മതത്തിൽ നിന്നും , വൈജാത്യങ്ങ-

ളിൽ നിന്നും മാറ്റി നിർത്തണം ! അവിടെയാണ് മനുഷ്യനെന്ന നിഴൽ

രൂപത്തിൽ നിന്ന് യഥാർത്ഥ മനുഷ്യ

നിലേക്കുള്ള പരിണാമം സാദ്ധ്യമാ-

കുന്ന്.! അതിനാണ് നമ്മൾ കവി

തൻ്റെ പ്രവർത്തനത്തിൽ ഏർ-

പെടേണ്ടതെന്നു പറഞ്ഞ മെക്സി

ക്കൻ കവി ഹുവാൻ റുൾഫോയെ

ഞാനിവിടെ പരാമർശിക്കുന്നത്!

             വിദ്യാജ്യോതി എന്ന വിദ്യ-

പരിശീലന സഹായ പദ്ധതി, അട്ടത്തോട്

ആദിവാസി കോളനിയിലേക്ക്

ഭക്ഷണം, വസ്ത്രം! ജീവധാരയുമാ

യി സഹകരിച്ച് വീൽച്ചെയർ വിതര

ണം, അത് കൂടാതെ ചുനക്കര പാലി

യേറ്റീവ് കെയർ സൊസൈറ്റിയുടെ

മീഡിയ കോർഡിനേറ്റർ കൂടിയാണ് !

കേരള സാഹിത്യ അക്കാദമി നടത്തി

യ പിറപ്പ് കവിത ശിൽപ്പശാല, യുവ

ജന ക്ഷേമ ബോർഡിൻ്റെ സാഹിത്യ

ക്യാമ്പുകളായ തട്ടകം , വാക്കുമരം

എന്നിവയുടേയും മുഖ്യ സംഘാട

കൻ! ബഹുമുഖ പ്രതിഭയായ ശ്രീ

ഷാഫി മുഹമ്മദ് റാവുത്തറിന് ടീം

സംഘമിത്രയുടെ നിറഞ്ഞ ആദരവ്

സമർപ്പിക്കുന്നു !


കെ ജി ബാബുരാജ്