ഞാന്‍ ഷാഫി മുഹമ്മദ് റാവുത്തര്ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ പ്രദേശമായ ചുനക്കര സ്വദേശിയാണ് കവിതയെഴുത്താണ് എൻറെ തട്ടകം പുസ്തകങ്ങളുടെ കവർ ഡിസൈനും കവിതകളുടെ വീഡിയോ എഡിറ്റിങ്ങുകളും ചെയ്യാറുണ്ട് കവിതകളെ മനോഹരങ്ങളായ പോസ്റ്റർ ഡിസൈനുകൾ ആക്കി കൊടുക്കാറുണ്ട് ഒരുപാട് സാഹിത്യ ക്യാമ്പുകളുടെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട് കേരളം കണ്ട മികച്ച കവിത ക്യാമ്പയിനുകളുടെ ക്രിയേറ്റീവ് ഹെഡ് ആയി പ്രവർത്തിച്ചു ആയിരത്തോളം കവികളുടെ കവിതകൾ സുഹൃത്തുക്കളെ കൊണ്ട് ആലപിപ്പിച്ച് തീർത്തും സൗജന്യമായി വീഡിയോ എഡിറ്റ് ചെയ്ത് നൽകി വയനാട് ദുരന്ത സമയത്ത് കരുതൽ ആവുന്ന കവിത എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പണം അടയ്ക്കുന്ന കവികളുടെ കവിതകൾ സൗജന്യമായി ആലപിച്ച് എഡിറ്റ് ചെയ്ത് നൽകി ജീവധാരയുമായി ചേർന്ന് വീൽചെയർ വിതരണം അട്ടത്തോട് ആദിവാസി ഊരുകളിലേക്കുള്ള സൗജന്യ ഭക്ഷണ വസ്ത്ര വിതരണം എന്നിവയും ചെയ്തു വരുന്നു വിദ്യാജ്യോതി എന്ന പേരിൽ വിദ്യാഭ്യാസ സഹായ പദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട് ചുനക്കര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ മീഡിയ കോഡിനേറ്റർ ആണ് ചുനക്കര ഗ്രാമപഞ്ചായത്ത് റിസോഴ്സ് പേഴ്സണായും പ്രവർത്തിക്കുന്നു.
No comments:
Post a Comment